
പുലിവാല്‍ കല്യാണം ഇപ്പോ കാണുമ്ബോ എനിക്കറിയാം, അതിലെ കരച്ചിലൊന്നും പെറ്റ തള്ള സഹിക്കൂല, ഭയങ്കര ബോറാണ്. 'അതില്‍ കത്ത് വായിക്കുന്ന ഒരു സീനുണ്ട്. സംവിധായകന്‍ ഷാഫിക്ക പറഞ്ഞു 'ജയാ ടേക്ക് പോകാം'... ഞാനിങ്ങനെ കത്തു വായിക്കുന്നു, സങ്കടം വരുന്നു. അതാണ് സീന്‍. ഷാഫിക്ക പറഞ്ഞു...ജയാ ഒന്നും വന്നില്ലല്ലോ മുഖത്ത്. ഗൃഹലക്ഷ്മിയോട് സംസാരിക്കുമ്ബോഴാണ് ജയസൂര്യ മനസ്സ് തുറന്നത്.
ആദ്യ സിനിമയില്‍ അപകടം പറ്റിയ കഥയും ജയസൂര്യ പറയുന്നു. അന്ന് ഫനീഫ്ക്കയാണ് കൂടെ. ഫുള്‍ ആവേശമാണ്. ആ സിനിമയില്‍ പരസ്യഹോര്‍ഡിംഗില്‍ പെയിന്റ് ചെയ്യുന്ന കഥാപാത്രമാണ്. വിനയന്‍ സാര്‍ പറഞ്ഞു, ചാടുന്ന ഷോട്ടാ, ഡ്യൂപ്പിനെ വിളിക്കാം. ഞാന്‍ പറഞ്ഞു, വേണ്ട സര്‍ ഞാന്‍ ചാടിക്കോളാം. ചാടി. കൂട്ടിയിട്ട കാര്‍ഡ് ബോര്‍ഡൊക്കെ തുളച്ച് കാലതാ പോകുന്നു.പൊക്കാന്‍ പറ്റുന്നില്ല. കാല് ഒടിഞ്ഞിട്ടുണ്ട്. മുഖം കണ്ട് ഹനീഫ്ക്ക ചോദിച്ചു. എന്താ വല്ലാതെ?ഹനീഫ്ക്കാ എന്റെ കാല്...ഹനീഫ്ക്കാ വിനയന്‍ സാറിനെ വിളിച്ചു. ഇവന്റെ കാല് ഭയങ്കര പ്രശ്നാട്ടാ, അവന്‍ പറയാഞ്ഞിട്ടാ. ഡോക്ടര്‍ പറഞ്ഞു, ആറു മാസം വിശ്രമം. ഞാന്‍ തകര്‍ന്നു പോയി.പക്ഷെ, എന്റെ ഭാഗ്യം കൊണ്ടാവാം 20 ദിവസം കൊണ്ട് കാല് ശരിയായി.
No comments:
Post a Comment