
സീതാകാത്തി' എന്ന തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നാല്‍പ്പതാം പിറന്നാള്‍ ദിനത്തില്‍ ആരാധകരെ വീണ്ടും അമ്ബരപ്പിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി . ബാലാജി തരണീധരന്‍ സംവിധാനം ചെയ്യുന്ന സീതാകാത്തിയില്‍ കഥാപാത്രത്തിന്റെ മൂന്ന് വ്യത്യസ്ത കാലഘട്ടത്തെയാണ് വിജയ് സേതുപതി അവതരിപ്പിക്കുന്നത്.
താരത്തിന്റെ 25-ാമത് ചിത്രം കൂടിയാണ് ഇത്. ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. പോസ്റ്ററില്‍ 75 കാരന്റെ വേഷത്തിലാണ് അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. വിജയ് സേതുപതി തന്നെയാണോ പോസ്റ്ററില്‍ എന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ മേക്കോവര്‍. ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള ഓസ്കാര്‍ പുരസ്കാര ജേതാവ് കൂടിയായ പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് താരത്തിന്റെ അസാമാന്യ രൂപമാറ്റത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍. 'നടുവുല കൊഞ്ചം പാക്കാതെ കാണോം' എന്ന കോമഡി ചിത്രത്തിന് ശേഷം ബാലാജിയും വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് സീതാകാത്തി.പാര്‍വ്വതി, രമ്യാനമ്ബീശന്‍, ഗായത്രി, മഹേന്ദ്രന്‍ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ തൈക്കുടം ബ്രിഡ്ജിന്റെ ഗോവിന്ദ് മേനോന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. പാഷന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ സുദന്‍ സുന്ദരം, ഉമേഷ്, ജയറാം, അരുണ്‍ വൈദ്യനാഥന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
No comments:
Post a Comment