Friday 19 January 2018

ഒടിയന്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയില്‍ തിരക്കഥ രജിസ്റ്റര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമാകും; തിരക്കഥയിലെ പ്രത്യേകത നേട്ടമായി; കഥ മോഷ്ടിച്ചാലും പണികിട്ടും


ഇതിവൃത്തത്തിന്റെ പ്രത്യേകതകൊണ്ടുതന്നെ വിഎ ശ്രീകുമാര്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍ ഇതിനകം തെന്നിന്ത്യന്‍ സിനിമാ ലോകത്തു ചര്‍ച്ചയായിട്ടുണ്ട്. ഇന്ത്യന്‍ സിനിമയില്‍തന്നെ ഇത്തരം പരീക്ഷണങ്ങള്‍ അപൂര്‍വം. ആക്ഷന്‍, റൊമാന്‍സ്, മാജിക്കല്‍ റിയലിസം എന്നീ കലര്‍പ്പുകള്‍ ഉള്‍പ്പെടുന്ന തിരക്കഥതന്നെയാണ് മുഖ്യ ആകര്‍ഷണം.
ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്റെ തിരക്കഥയില്‍ പുറത്തിറങ്ങുന്ന ചിത്രം, ഇപ്പോള്‍ റൈറ്റേഴ്സ് ഗില്‍ഡ് ഓഫ് അമേരിക്കയിലും രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മലയാളത്തില്‍നിന്ന് ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്. മറ്റാരും തിരക്കഥ മോഷ്ടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ കൂടിയാണിത്. അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ അണിയറക്കാര്‍ക്ക് നിയമനടപടികളില്‍ കൂടുതല്‍ മുന്‍തൂക്കം ലഭിക്കും.മോഹന്‍ലാലിന്റെയും നായിക മഞ്ജു വാര്യരുടെയും വ്യത്യസ്ത മേക്കോവര്‍ തന്നെയാണ് ഇതിലെ ചര്‍ച്ചാ വിഷയം. തിരക്കഥ വായിച്ച്‌ അമ്ബരന്നിട്ടുതന്നെയാണ് ലാല്‍ ഇതിനായി കഷ്ടപ്പെട്ടു തൂക്കം കുറച്ചതും. സമാനമായ മേക്കോവറാണ് നായിക മഞ്ജുവം നടത്തിയത്. മോഹന്‍ലാലിനെപ്പോലെ ചെറുപ്പവും മധ്യവയസുമെല്ലാം മഞ്ജുവിലും കടന്നെത്തുന്നുണ്ട്. ആദ്യം 20 വയസുകാരിയായും പിന്നീട് 35 വയസുകാരിയായും അതിനുശേഷം 50 വയസുകാരിയായിട്ടുമാകും മഞ്ജുവിന്റെ മേക്കോവര്‍. മോഹന്‍ലാലിനൊപ്പം തമിഴ് നടന്‍ പ്രകാശ് രാജും മുഖ്യ വേഷത്തില്‍ എത്തുന്നുണ്ട്.

No comments:

Post a Comment