
മകന്റെ മരണത്തിന് കാരണക്കാരായ പോലീസ് ഉദ്യോഗസ്ഥരുടെ രാജകീയ ജീവിതം വ്യക്തമാക്കി ശ്രീജീവിന്റെ അമ്മ രംഗത്ത്. 2014 മെയ് 19 നാണ് തിരുവനന്തപുരം പാറശാല പൊലീസ് കസ്റ്റഡിയില്‍ എടുത്ത ശ്രീജിവ് ക്രൂരപീഡനത്തെ തുടര്‍ന്ന് മരിക്കുന്നത്.2018 ജനുവരി ഒന്‍പതിന് കുളത്തൂര്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ ശ്രീജീവിന്റെ ജേഷ്ടന്‍ ശ്രീജിത്ത് തന്‍റെ അനിശ്ചിതകാലസമരം ആരംഭിച്ചത്. സ്വന്തം അനിയന്‍ ജയിലറയില്‍ കിടന്ന് മരിച്ചതിലെ ദുരൂഹതകള്‍ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ശ്രീജിത്ത് സെക്രട്ടേറിയേറ്റിന്റെ പടിക്കല്‍ കഴിഞ്ഞ രണ്ടോളം വര്‍ഷമായി സമരം ചെയ്യുന്നത്. ഈ വിഷയം ചൂണ്ടികാട്ടി നിരവധി ജനങ്ങള്‍ ഇതിനോടകം രംഗത്ത് വന്നു. ഈ വിഷയം ചൂണ്ടികാട്ടിയത് ഫേസ്ബുക്ക് ഗ്രൂപ്പാണ്.ഈ ഫേസ്ബുക്ക് ഗ്രൂപ്പിലെ ശ്രീജിത്തിന്റെ സമരത്തെ കുറിച്ചുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. '#JusticeDelayedIsJusticedenied' എന്ന ഹാഷ്ടാഗോടെയാണ് ഗ്രൂപ്പില്‍ ഈ പോസ്റ്റ് നല്‍കിയിരിക്കുന്നത്. ശ്രീജിത്തിന്റെ സമരം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും ചര്‍ച്ച ആയതോടെ നിരവധി പ്രമുഖര്‍ ശ്രീജിത്തിന് പിന്തുണ പ്രഖ്യാപിച്ചു.o
No comments:
Post a Comment