
ദിലീപ് ചിത്രം കമ്മാരസംഭവത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥ്. മലയാളത്തില്‍ ഒരു മികച്ച അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. രതീഷ് അമ്ബാട്ടിന്റെ കമ്മാരസംഭവത്തിലൂടെ സിദ്ധാര്‍ത്ഥിന്റെ ആഗ്രഹം നിറവേറിയിരിക്കുകയാണ്.
രംഗ്ദേ ബസന്തി, ജിഗര്‍താണ്ട എന്നീ ചിത്രങ്ങളിലെ വേഷങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന കഥാപാത്രമാണ് സിദ്ധാര്‍ത്ഥ് കമ്മാരസംഭവത്തില്‍ അവതരിപ്പിക്കുന്നതെന്ന് ദിലീപ് കുറിച്ചിരുന്നു. മാത്രമല്ല സിദ്ധാര്‍ത്ഥിന്റെ ആരാധകര്‍ക്കായി ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മുരളി ഗോപി ട്വീറ്റ് ചെയ്തു. തുടര്‍ന്ന തനിക്ക് മലയാള സിനിമ നല്‍കുന്ന സ്വീകരണത്തിന് നന്ദി പറഞ്ഞിരിക്കുകയാണ് സിദ്ധാര്‍ത്ഥ്. മുരളിഗോപിയുടെ ട്വീറ്റിന് പ്രതികരണമായി സിദ്ധാര്‍ത്ഥ് ഇങ്ങനെ കുറിച്ചു.
എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ, മനോഹരമായ ആ തിരക്കഥയ്ക്ക് നന്ദി. ഒപ്പം എന്നില്‍ നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും- സിദ്ധാര്‍ത്ഥ് കുറിച്ചു.എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നല്ലത് വരട്ടെ, മനോഹരമായ ആ തിരക്കഥയ്ക്ക് നന്ദി. ഒപ്പം എന്നില്‍ നിങ്ങള്‍ പുലര്‍ത്തുന്ന വിശ്വാസത്തിനും- സിദ്ധാര്‍ത്ഥ് കുറിച്ചു.
ദിലീപ് നായകനാകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് മുരളി ഗോപിയാണ്. കമ്മാരസംഭവത്തിലെ വേഷം സിദ്ധാര്‍ത്ഥിന്റെ കരിയറിലെ മികച്ചതാകുമെന്ന് ദിലീപ് വ്യക്തമാക്കിയിരുന്നു. സിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പോസ്റ്റര്‍ ഫെയ്സ്ബുക്കില്‍ പങ്കുവയ്ച്ചാണ് ദിലീപ് ഈ വാക്കുകള്‍ കുറിച്ചത്.
ഗ്രാന്‍ഡ് പ്രൊഡക്ഷന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മിക്കുന്നത്. നമിത പ്രമോദ്, ബോബി സിംഹ, ശ്വേത മേനോന്‍, സിദ്ദിഖ്, വിനയ് ഫോര്‍ട്ട്, വിജയ രാഘവന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.
No comments:
Post a Comment