
ശരത് സന്നിദ് മമ്മൂക്കയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് പരോള്‍.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു..ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡില്‍ വളരെ രസകരമായ ചില വസ്തുതകള്‍ ഉണ്ടെന്നതും ശ്രദ്ധേയംആദ്യത്തെ അക്ഷരം ജയില്‍ അഴിക്കുളില്‍ ഉളളത് പോലെയാണ്. അടുത്ത അക്ഷരം പാതി ജയില്‍ അഴിക്കുളിലും ബാക്കി പാതി പുറത്തുമാണ്.അവസാന അക്ഷരം മുഴുവനായും പുറത്താണ്. ഇതില്‍ നിന്നും മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രം പരോള്‍ കാലം കഴിഞ്ഞു തിരിച്ചു ജയിലിലേക്ക് പോകുന്നില്ല എന്നുള്ള സൂചനയും നല്‍കുന്നു.നടി ഇനിയയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.മറ്റൊരു നായികനടിയായ മിയ ചിത്രത്തില്‍ മമ്മൂട്ടിയുടെ സഹോദരിയായി വേഷമിടുന്നു .ഇര്‍ഷാദ്,സിജോയ് വര്‍ഗീസ്,സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍
No comments:
Post a Comment