Sunday 14 January 2018

സിദ്ധാര്‍ത്ഥിന്റെ കരീയറിലെ ഏറ്റവും മികച്ച കഥാപാത്രം; ദിലീപ്

സിദ്ധാര്‍ത്ഥിന്റെ കരീയറിലെ ഏറ്റവും മികച്ച കഥാപാത്രം; ദിലീപ്
കമ്മാരസംഭവത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ദിലീപ് ഇന്ന് പുറത്തുവിട്ടു , തമിഴകത്തെ പ്രിയതാരം സിദ്ധാര്‍ത്ഥിന്റെ ചിത്രത്തിലെ കഥാപാത്രമാണ് അതില്‍ . ഒതേനന്‍ നമ്ബ്യാര്‍ എന്ന കഥാപാത്രത്തെയാണ് സിദ്ധാര്‍ഥിനെ കുറിച്ച്‌ ദിലീപിന് ചിലത് പറയാനുണ്ട്.'പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം ബോയ്സില്‍ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത് എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ,സ്വന്തം ദിലീപ്.''

No comments:

Post a Comment