
ടോവിനോ തോമസിനെ നായകനാക്കി ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത ഗപ്പി വീണ്ടും തിയേറ്ററുകളിലേക്ക്. ചിത്രം നേരത്തെ റിലീസ് ചെയ്തപ്പോള്‍ ബോക്സ് ഓഫീസില്‍ വേണ്ടത്ര വിജയം നേടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ പ്രേക്ഷകരുടെ ഇടയില്‍ മികച്ച പ്രതികരണം നേടാന്‍ ചിത്രത്തിന് സാധിച്ചിരുന്നു. 2016 ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ടോവിനോയ്ക്ക് മികച്ച പ്രതികരണം നേടികൊടുത്ത ഒന്ന് കൂടിയായിരുന്നു. ടോവിനോയ്ക്ക് പുറമെ ചേതന്‍ ആണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
രോഹിണി, സുധീര്‍ കരമന, ദിലീഷ് പോത്തന്‍, ശ്രീനിവാസന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തി. ജനുവരി 21നാണ് ഗപ്പി റീറിലീസ് ചെയ്യുന്നത്. നടന്‍ ടോവിനോ തോമസ് തന്നെയാണ് ചിത്രത്തിന്റെ റീറിലീസ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. മൂന്ന് ജില്ലകളിലാണ് ചിത്രത്തിന്റെ റീറിലീസ് ഒരുക്കിയിരിക്കുന്നത്. തിരുവനന്തപുരം ശ്രീവിശാഖ്, എറണാകുളത്ത് സവിത, മലപ്പുറത്ത് നവീന്‍ എന്നീ തിയേറ്ററുകളില്‍ രാവിലെ എട്ട് മണിക്കാണ് ചിത്രത്തിന്റെ റീറിലീസ്.
No comments:
Post a Comment