Sunday 14 January 2018

തൈപ്പൊങ്കല്‍: തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ആറ് ജില്ലകള്‍ക്ക് തിങ്കളാഴ്ച അവധി




 തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളില്‍ തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കും. തൈപ്പൊങ്കല്‍ പ്രമാണിച്ചാണ് ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ കെഎസ്‌ഇബി ഓഫീസുകളില്‍ ജോലി നോക്കുന്ന തമിഴ് ഭാഷാ ന്യൂനപക്ഷ വിഭാഗത്തിലെ ജീവനക്കാര്‍ക്ക് തിങ്കളാഴ്ച നിയന്ത്രിത അവധിയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

No comments:

Post a Comment