
സാധാരണയായി മലയാള ചിത്രങ്ങള്‍ കേരളത്തിലും മറ്റ് ഇന്ത്യന്‍ സെന്ററുകളിലും റിലീസ് ചെയ്ത് ഏതാനും ദിവസം കഴിഞ്ഞാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലെത്തുക. എന്നാല്‍ ഷാംദത്ത് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം സ്ട്രീറ്റ്ലൈറ്റ്സ് പതിവ് തിരുത്തുകയാണ്. ജനുവരി 25ന് ഒരു ദിവസം നേരത്തേ ചിത്രം ജിസിസി സെന്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളത്തിനു പുറമേ ചിത്രത്തിന്റെ തമിഴ് പതിപ്പും ജിസിസിയില്‍ എത്തുന്നുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും മറ്റ് ഇന്ത്യന്‍ സെന്ററുകളിലും ജനുവരി 26നാണ് റിലീസ്. മലയാളത്തിലും തമിഴിലും ഒരുമിച്ച് ചിത്രീകരിച്ച സ്ട്രീറ്റ്ലൈറ്റ്സ് മൊഴിമാറ്റി തെലുങ്കിലും റിലീസ് ചെയ്യുന്നുണ്ട്. തെലുങ്ക് പതിപ്പും 26ന് തന്നെ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ശ്രമം നടത്തുന്നത്.
No comments:
Post a Comment