
സ്വാമി 2 വിലൂടെ വീണ്ടും പൊലീസ് വേഷം അണിയുകയാണ് നടന്‍ വിക്രം. എന്നാല്‍ ഇത്തവണ പൊലീസാകുമ്ബോള്‍ വിക്രം അത്ര സന്തോഷത്തിലല്ല. ചിത്രത്തെക്കുറിച്ച് സംസാരിക്കാനോ ചിത്രം കാണാനോ അച്ഛന്‍ കൂടെയില്ലാത്തതാണ് ദുഖത്തിന് കാരണം. രണ്ടാഴ്ച മുമ്ബാണ് വിക്രമിന്‍റെ അച്ഛന്‍ വിനോദ് രാജ് അന്തരിച്ചത്. ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിക്രം.താന്‍ ആദ്യം ചെയ്ത പൊലീസ് വേഷം കോമഡി രൂപത്തിലായിരുന്നു. അതുകണ്ട് അച്ഛന്‍ പറഞ്ഞത് ഇനി പൊലീസ് വേഷം അഭിനയിക്കരുതെന്ന്. പൊലീസിന്റെ മാനറിസങ്ങളൊക്കെ ഉള്‍ക്കൊണ്ട് വേണം പൊലീസായി അഭിനയിക്കാന്‍. പിന്നീട് പൊലീസ് വേഷം സ്വീകരിക്കാന്‍ പേടിയായിരുന്നു. എന്നാല്‍ സ്വാമി താന്‍ നന്നായി ചെയ്തു എന്നും ആ സിനിമ കണ്ടപ്പോള്‍ അദ്ദേഹം മൂളുക മാത്രം ചെയ്തു എന്നും വിക്രം പറയുന്നു. എന്നാല്‍ ആ മൂളലില്‍ അദ്ദേഹത്തിന് സംതൃപ്തി ഉണ്ടായിരുന്നതായും വിക്രം പറയുന്നു...
No comments:
Post a Comment