
2018ല്‍ നിരവധി വന്‍ചിത്രങ്ങളാണ് മലയാള സിനിമയില്‍ വരാനിരിക്കുന്നത്. അതില്‍ സജീവ് പിള്ളയുടെ സംവിധാനത്തില്‍ 17-ാം നൂറ്റാണ്ടിലെ ചാവേറുകളുടെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 10ന് തുടങ്ങും. ആദ്യ ഷെഡ്യൂളില്‍ ഏതാനും ദിവസങ്ങള്‍ മാത്രമാണ് ചിത്രീകരണമുള്ളത്. മേയിലായിരിക്കും വിപുലമായി ഷൂട്ടിംഗ് നടക്കുക. കേരളവും കര്‍ണാടകയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. തന്റെ അഭിനയ ജിവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായിരിക്കും ഇതെന്നാണ് മമ്മൂട്ടി പറയുന്നത്.ബാഹുബലിയുടെ വിഎഫ്‌എക്സ് ടീമിന് നേതൃത്വം നല്‍കിയ കമല്‍ കണ്ണനാണ് മാമാങ്കത്തിന്റെ വിഎഫ്‌എക്സിനും നേതൃത്വം നല്‍കുന്നത്. യഥാര്‍ത്ഥ ചിത്രങ്ങളോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ഗ്രാഫിക്സാണ് ചിത്രത്തിന് ആവശ്യമായിട്ടുള്ളതെന്ന് അദ്ദേഹം പറയുന്നു. നിരവധി സംഘടനങ്ങളുള്ള ചിത്രത്തിനായി മമ്മൂട്ടി കളരിപ്പയറ്റില്‍ പരിശീലനം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്ഷനു മാത്രമായുള്ള ചിത്രമല്ല മാമാങ്കമെന്നും ചാവേര്‍ എന്ന നിലയിലുള്ള നിരവധി ഇമോഷന്‍സിലൂടെ കടന്നു പോകുന്ന പ്രേക്ഷകര്‍ക്ക് എളുപ്പം കണക്റ്റ് ചെയ്യാനാകുന്ന കഥാപാത്രമാണ് മമ്മൂട്ടിയുടേതെന്നും സംവിധായകന്‍ പറയുന്നു
No comments:
Post a Comment