
ദിലീപിന്റെ കരിയറില്‍ ഏറെ പ്രധാനപ്പെട്ടൊരു സിനിമയാണ് രാമലീല. വ്യക്തി ജീവിതത്തില്‍ അത്ര സുഖകരമല്ലാത്ത അവസ്ഥയില്‍ക്കൂടി കടന്നു പോവുമ്ബോഴും സിനിമാജീവിതത്തില്‍ മികച്ചൊരു വിജയമായിരുന്നു താരത്തിന് ലഭിച്ചത്. ഇതിനോടകം തന്നെ 80 കോടി ക്ലബില്‍ ദൃശ്യം ഇടം പിടിച്ചിരുന്നു. ദൃശ്യത്തിന്റെ റെക്കോര്‍ഡ് തകര്‍ത്താണ് രാമലീല മുന്നേറിയത്. മലയാള സിനിമയിലെ എക്കാലത്തെയും മികച്ചൊരു വിജയം കൂടിയായിരുന്നു ഇത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
ദിലീപിന്റെസ്വന്തംസംരംഭമായദേപുട്ടില്‍രാമലീലപുട്ട്എത്തിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പുട്ടിന്റെ ചിത്രം പുറത്തുവിട്ടത്. രാമലീല പുട്ടിന്റെ ആദ്യ ആവശ്യക്കാരനായി എത്തിയത് അരുണ്‍ ഗോപിയാണ്.ദേ പുട്ടില്‍ രാമലീല പുട്ട് എത്തിയിട്ടുണ്ടെന്ന വിവരം ദിലീപ് ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിട്ടുള്ളത്. പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു. രാമലീലയെ മാറ്റി നിര്‍ത്തിയൊരു സിനിമാജീവിതത്തെക്കുറിച്ച് ദിലീപിന് മാത്രമല്ല ആരാധകര്‍ക്കും ചിന്തിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ആ പേരില്‍ പുട്ട് തയ്യാറാക്കുമ്ബോള്‍ അരുണ്‍ ഗോപിയെ മാറ്റി നിര്‍ത്താന്‍ കഴിയില്ല
No comments:
Post a Comment