
മാധുരി ദീക്ഷിത് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നു. മറാത്തി ചിത്രമായ 'ബക്കറ്റ് ലിസ്റ്റ് " എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. മാധുരി ദീക്ഷിത് അഭിനയിക്കുന്ന ആദ്യത്തെ മറാത്തി ചിത്രമാണ് ബക്കറ്റ് ലിസ്റ്റ്.ആദ്യ മറാത്തി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് എന്ന കുറിപ്പോടെ മാധുരി ദീക്ഷിതാണ് പോസ്റ്റര്‍ പുറത്തിറക്കിയത്. തേജ്സ് പ്രഭ വിജയ് ഡിയോസ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ വര്‍ഷം പകുതിയോടെ തീയേറ്ററില്‍ എത്തും.അജയ് ദേവ്ഗണ്‍, അനില്‍ കപൂര്‍ എന്നിവരോടൊപ്പം 'ടോട്ടല്‍ ധമാല്‍' എന്ന ചിത്രത്തിലും മാധുരി ദീക്ഷിത് അഭിനയിക്കുന്നുണ്ട്.
No comments:
Post a Comment