Friday 12 January 2018

വിപി സത്യന്റെ ജീവിതകഥ പറയുന്ന ക്യാപ്റ്റന്റെ ടീസര്‍ പുറത്തിറങ്ങി; ഫുട്ബോള്‍ ആവേശം നിറഞ്ഞു നില്‍ക്കുന്ന ടീസറില്‍ പുത്തന്‍ രൂപഭാവത്തില്‍ വിപി സത്യനായി ജയസൂര്യ



 ഏറ്റവും മികച്ച ഫുട്ബോള്‍ കളിക്കാരിലൊരാളായ വിപി സത്യന്റെ ജീവിതകഥ ചലച്ചിത്രമാകുമെന്ന് അറിഞ്ഞപ്പോഴേ ആരാധകര്‍ ആവേശത്തിലായിരുന്നു. സിനിമയുടെ ടീസര്‍ ഇന്ന് പുറത്തുവന്നു. സത്യനായി നിറഞ്ഞാടുന്നത് ജനപ്രിയനായകനായ ജയസൂര്യയാണ്. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രം ജോബി ജോര്‍ജാണ് നിര്‍മ്മിച്ചത്.
കേരളത്തിലെ ഫുട്ബോള്‍ ആരാധകര്‍ തികഞ്ഞ പ്രതീക്ഷയിലാണ്. വിപി സത്യന്റെ ജീവിതത്തേക്കുറിച്ച്‌ അറിയാത്തവര്‍ക്കും ചിത്രം നവ്യാനുഭവമായിരിക്കും. കായിക രംഗത്തെ ഒരു താരത്തേക്കുറിച്ചുള്ള ചിത്രം ഇതാദ്യമാണ്. ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലെത്തുമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
സത്യന്റെ ഭാര്യയായ അനിത സത്യനെ അനു സിതാരയാണ് അവതരിപ്പിക്കുന്നത്. തലൈവാസല്‍ വിജയ്, രഞ്ജി പണിക്കര്‍, സിദ്ദിഖ്, നിര്‍മല്‍ പാലാഴി, ലക്ഷ്മി ശര്‍മ്മ തുടങ്ങിയവരും ചിത്രത്തിലുണ്ട്. റോബി വര്‍ഗീസ് രാജാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത് റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപിസുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.
പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗുഡ്വില്‍ എന്റര്‍ടൈന്മെന്റ്സിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജും ജോബി ജോര്‍ജും ചേര്‍ന്നാണ് നിര്‍മ്മാണം. ഗോപീ സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആട് 2ന് ശേഷം തിയേറ്ററിലെത്തുന്ന ജയസൂര്യച്ചിത്രം എന്ന നിലയില്‍ താരത്തിന്റെ ആരാധകരും പ്രതീക്ഷയിലാണ്.
ഫുട്ബോള്‍ ആവേശം നിറഞ്ഞു നില്‍ക്കുന്ന ടീസറില്‍ വ്യത്യസ്തമായ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ആട് 2 വിന് ശേഷം ജയസൂര്യയുടേതായി തിയേറ്ററില്‍ എത്താനുള്ള ചിത്രമാണ് ക്യാപ്റ്റന്‍. ആട് 2 വിന്റെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ചിത്രത്തെക്കുറിച്ച്‌ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

No comments:

Post a Comment