
നടന്‍ സലീം കുമാര്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണ് ദൈവമേ കൈതൊഴാം k.കുമാറാകണം എന്ന സിനിമ. ജനുവരി 12 ന് റിലീസിനെത്തുന്ന സിനിമയില്‍ നായകനാവുന്നത് ജയറാമാണ്. നര്‍മ്മത്തില്‍ പൊതിഞ്ഞെടുക്കുന്ന സിനിമ ഒരു ആക്ഷേപ ഹാസ്യമാണ്. സിനിമയില്‍ നിന്നും കഴിഞ്ഞ ദിവസം ട്രെയിലര്‍ പുറത്ത് വന്നിരുന്നു.
കോമഡിയ്ക്ക് പ്രധാന്യം കൊടുത്ത് കുടുംബചിത്രമായി നിര്‍മ്മിക്കുന്ന സിനിമയുടെ ട്രെയിലര്‍ ജയറാം നായകനായി അഭിനയിച്ച വെറുതെ ഒരു ഭാര്യ എന്ന സിനിമയുമായി സാമ്യം തോന്നുന്ന ചില കാര്യങ്ങളും ഉള്‍പ്പെടുത്തിയിരുന്നു. സ്ത്രീ ശാക്തീകരണം എന്ന വിഷയത്തെ ആസ്പദമാക്കിയാണോ സിനിമയുടെ കഥ മുന്നോട്ട് പോവുന്നതെന്നാണ് സംശയം.ഇന്നത്തെ സമൂഹം ചര്‍ച്ച ചെയ്യേണ്ട കാര്യമാണ് സിനിമയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്് സലീം കുമാര്‍ പറഞ്ഞിരുന്നു. ദിലീപുമായുള്ള വിവാഹത്തിന് ശേഷം നടി കാവ്യ മാധവന്‍ സിനിമയിലേക്ക് തിരിച്ചെത്തിയതും ഈ സിനിമയിലൂടെയായിരുന്നു. ചിത്രത്തിലെ മനോഹരമായ ഒരു ഗാനം ആലപിച്ചാണ് കാവ്യ സിനിമയുടെ ഭാഗമായത്.ജയറാം നായകനാവുമ്ബോള്‍ അനുശ്രീയാണ് നായിക. ഒപ്പം നെടുമുടി വേണു, ശ്രീനിവാസന്‍ പ്രയാഗ മാര്‍ട്ടിന്‍, എന്നിവരും സംവിധാനത്തിനൊപ്പം സലീം കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളുമായി എത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത കറുത്ത ജൂതനായിരുന്നു സലീം കുമാര്‍ സംവിധാനം ചെയ്ത ആദ്യ സിനിമ.
No comments:
Post a Comment