
ഭീകരര്‍ ഇന്ത്യയിലെ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ സ്ഫോടന പരമ്ബര ആസൂത്രണം ചെയ്തിട്ടുണ്ടെന്ന ഭീകരന്റെ വെളിപ്പെടുത്തലില്‍ രാജ്യത്ത് അതീവജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും ഇന്റലിജെന്‍സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങള്‍ക്ക് ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭീകരര്‍,വിമാനത്താവളങ്ങള്‍ലക്ഷ്യമിടുന്നെന്നരഹസ്യാന്വേഷണവിവരത്തെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയതായി സി.ഐ.എസ്.എഫ് അറിയിച്ചു.പാക് ചാരസംഘടന ഐ.എസ്.ഐയുടെ സഹായത്തോടെ ലഷ്കറെ തയിബ, ഹിസ്ബുള്‍ മുജാഹുദീന്‍ ഉള്‍പ്പെടെയുള്ള ഭീകരസംഘടനകള്‍ ആക്രമണത്തിന് ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റിപ്പബ്ളിക് ദിനാഘോഷദിവസം ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രം ആക്രമിക്കാന്‍ ഭീകരര്‍ പദ്ധതിയിടുന്നതായി, ഈയിടെ ഉത്തര്‍പ്രദേശില്‍ പിടിയിലായ ഭീകരന്‍ വെളിപ്പെടുത്തിയിരുന്നു..
No comments:
Post a Comment