
മോഹന്‍ലാലിന്റെ മകനായ പ്രണവ് ലളിതജീവിതത്തിന്റെ വക്താവാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എല്ലാവിധ സുഖ സൗകര്യങ്ങളും ലഭ്യമാണെങ്കിലും ലളിതമായി ജീവിക്കാനാണ് തനിക്ക് ഇഷ്ടമെന്ന് അദ്ദേഹം നേരത്തെ തന്നെ വ്യക്തമാക്കിയാണ്. തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് മാധ്യമങ്ങളിലൂടെ മറ്റുള്ളവരെ അറിയിക്കുന്നതിനോട് പോലും താല്‍പര്യമില്ലെന്ന് പ്രണവ് നേരത്തെ വ്യക്തമാക്കിയതാണ്.
താരജാഡയില്ലാത്ത താരപുത്രനാണ് പ്രണവെന്ന് അദ്ദേഹത്തിനോടൊപ്പം പ്രവര്‍ത്തിച്ചവരെല്ലാം സാക്ഷ്യപ്പെടുത്താറുണ്ട്. വാക്കില്‍ മാത്രമല്ല ജീവിതത്തിലും ആ ലാളിത്യം കാത്ത് സൂക്ഷിക്കുന്നയാളാണ് താനെന്ന് പ്രണവ് വീണ്ടും തെലിയിച്ചിരിക്കുകയാണ്. ആദിയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സംവിധായകന്‍ ജിത്തു ജോസഫാണ് ഫേസ്ബുക്കിലൂടെ ഫോട്ടോ പുറത്തുവിട്ടത്.താരജാഡയില്ലെന്ന പറച്ചില്‍ മാത്രമല്ല പ്രവൃത്തിയിലും താന്‍ സിമ്പിളാണെന്ന് പ്രണവ് തെളിയിച്ചിരിക്കുകയാണ്. ആദിയുടെ ചിത്രീകരണത്തിനിടയിലെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.നേരത്തെ ജിത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് പ്രണവ് നായകനായി തുടക്കം കുറിക്കുന്നത്. പല കാര്യങ്ങളെക്കുറിച്ചും പറയാതെ പ്രണവ് മനസ്സിലാക്കാറുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രണവിനോടൊപ്പം അഭിനയിക്കുന്നത് വളരെ എളുപ്പമാണെന്നും നന്നായി പിന്തുണയ്ക്കുന്ന പ്രകൃതക്കാരനാണെന്നും സഹതാരമായ അദിതി പറഞ്ഞിരുന്നു. ചിത്രീകരണം ഇല്ലാത്തപ്പോഴും പ്രണവ് സെറ്റിലെത്താറുണ്ടായിരുന്നു.വളരെ സിമ്പിളായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തി കൂടിയാണ് പ്രണവ്. ജീവിതത്തില്‍ എല്ലാവിധ സുഖസൗകര്യങ്ങളും മുന്നിലുണ്ടായിട്ടും തന്റേതായ ശൈലിയില്‍ ജീവിക്കുന്ന പ്രണവ് മറ്റുള്ളവര്‍ക്ക് നല്ലൊരു മാതൃക കൂടിയാണ്.സിനിമയില്‍ അഭിനയിക്കുന്നതിന് മുന്‍പേ തന്നെ സെലിബ്രിറ്റികളായി മാറുന്നവരാണ് താരങ്ങളുടെ മക്കള്‍. ഇവരുടെ സിനിമ അരങ്ങേറ്റത്തിനായി പ്രേക്ഷകര്‍ കാത്തിരിക്കാറുണ്ട്. മോഹന്‍ലാലിന്റെ കുട്ടിക്കാലം അവതരിപ്പിച്ചാണ് പ്രണവ് വെള്ളിത്തിരയിലേക്ക് എത്തിയത്.സുചിത്രയുടെ സഹോദരന്റെ മകന് നാടകാഭിനയത്തില്‍ സമ്മാനം ലഭിച്ചതിനെക്കുറിച്ച് അറിഞ്ഞപ്പോഴാണ് കുഞ്ഞു പ്രണവിന്റെ മനസ്സില്‍ അഭിനയ മോഹം ഉണര്‍ന്നതെന്ന് അഭിമുഖത്തില്‍ സുചിത്ര വ്യക്തമാക്കിയിരുന്നു
പ്രണവ് ബാലതാരമായി എത്തിയ പുനര്‍ജനിയിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡും താരപുത്രന് ലഭിച്ചിരുന്നു. നായകനായി പ്രണവ് സിനിമയില്‍ തിരിച്ചെത്തുമെന്ന് അന്ന് തന്ന പ്രേക്ഷകര്‍ ഉറപ്പിച്ചിരുന്നു.സ്വന്തം ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് മുന്നില്‍ വാചാലനാവുന്നതിനോട് തീരെ താല്‍പര്യമില്ലാത്ത വ്യക്തിയാണ് താനെന്ന് പ്രണവ് പറയുന്നു. പ്രമുഖ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരപുത്രന്‍ കാര്യങ്ങള്‍ വ്യക്തമാക്കിയത്.മാധ്യമങ്ങളുടെ മുന്നില്‍ നിന്നും ഓടിയൊളിക്കുന്ന തരത്തിലാണ് പ്രണവിന്‍രെ പ്രവര്‍ത്തികള്‍. ആരെങ്കിലും വല്ലതും ചോദിച്ചാല്‍ ഉത്തരം നല്‍കുന്ന പതിവ്. അതും വളരെ ലളിതമായി. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ച് പ്രണവ് പറയുന്നത് ഇതാണ്..
No comments:
Post a Comment