
കരീന കപ്പൂറും സോനം കപൂറും ഒന്നിക്കുന്ന തമാശചിത്രമായ ചിത്രം വീര ദ വെഡ്ഡിങ്ങിന്റെ റിലീസിങ്ങ് തിയതി രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു.
മെയ് 18 ന് തിയറ്ററുകളില്‍ എത്തുമെന്നാണ് ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും പിന്നീട് തീയതി നീട്ടുകയായിരുന്നു. കരീന കപൂര്‍ ഖാന്‍, സോനം കപൂര്‍, സ്വര ഭാസ്ക്കര്‍, ശിഖ തല്‍സാനിയ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.ഒത്തിരി ആകാംക്ഷ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന സിനിമയാണിതെന്നും ഇന്ത്യയിലെ പുതിയ തലമുറയിലെ യുവതികളുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് സിനിമ നിര്‍മ്മിച്ചതെന്നും നിര്‍മ്മാതാക്കളായ ഏകത കപൂറും, റിയ കപൂറും പറഞ്ഞു.
വിവാഹത്തിനെ കുറിച്ചുള്ള ഒരു ഓര്‍മ്മപ്പെടുത്താലാണ് ഇതെന്നും ഏകത കൂട്ടിച്ചേര്‍ത്തു. 2018 ജൂണില്‍ സിനിമ റിലീസ് ചെയ്യുമെന്നും ഏകത കപൂര്‍ അറിയിച്ചു.അതേ സമയം വീര ദ വെഡ്ഡിങ്ങ് ഹിന്ദി സിനിമ ഇന്‍ഡസ്ട്രിയെ തന്നെ മാറ്റിമറിക്കുമെന്നും, പുതിയ മുഖം നല്‍കുമെന്നും റിയ കപൂര്‍ പറഞ്ഞു. ഇതിലെ തമാശകള്‍ പ്രേഷകരെ ചിരിപ്പിച്ചുകൊല്ലുമെന്നും അവര്‍ അഭിപ്രായപ്പെട്ടു. പ്രേഷകരും ഈ മാറ്റത്തെ നെഞ്ചോട് ചേര്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
No comments:
Post a Comment