Saturday 13 January 2018

ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടോവിനോ തോമസ് സമര പന്തലില്‍


 സഹോദരന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണയുമായി നടന്‍ ടോവിനോ രംഗത്ത്.നിയമം അനുശാസിക്കുന്ന രീതിയില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നല്‍കണമെന്ന് നടന്‍ ടൊവിനൊ തോമസ് പറഞ്ഞു. അപ്പോള്‍ മാത്രമേ ഇന്ത്യന്‍ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാന്‍ പറ്റുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിരാഹാരമിരിക്കുന്ന ശ്രീജിത്തിനെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.നവമാധ്യമത്തില്‍ ചര്‍ച്ചയായ ഈ വിഷയത്തില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല ഇടപെട്ടതെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ഭാഗമല്ലെന്നും തനിക്ക് രാഷ്ട്രീയമില്ലെന്നും ശ്രീജിത്തിന് പിന്തുണ നല്‍കുന്നുവെന്നും താരം. ഒരു പ്രശ്നം കൊണ്ട് മുഴുവന്‍ പോലീസിനേയും കുറ്റപ്പെടുത്തുന്നില്ല. കേസിലെ കുറ്റക്കാരെ മാത്രം പിടിക്കാനാണ് ആവശ്യപ്പെടുന്നത്.ഇവിടെ വന്നവര്‍ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവര്‍ കാണുകയും ചെയ്യേണ്ടവര്‍ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. 

No comments:

Post a Comment