Friday 12 January 2018

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി ഒരേ നിറം


 മുന്‍ഗണനയുള്ളവരെയും ഇല്ലാത്തവരെയും തിരിച്ചറിയുന്നതിന് വ്യത്യസ്ത നിറത്തില്‍ നല്‍കിയിരുന്നത് നിര്‍ത്താന്‍ സര്‍ക്കാര്‍. മുന്‍ഗണനക്കാര്‍ക്ക് വ്യത്യസ്തനിറം നല്‍കി പ്രത്യേകമായി അടയാളപ്പെടുത്തുന്നതിനെതിരെ എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഒരേ നിറത്തില്‍ റേഷന്‍ കാര്‍ഡ് മാറ്റാന്‍ തീരുമാനിച്ചത്.നിലവില്‍ അന്ത്യോദയ, മുന്‍ഗണന, മുന്‍ഗണനേതര, സബ്സിഡി വിഭാഗങ്ങളാണള്ളത്. മഞ്ഞ, പിങ്ക്, നീല, വെള്ള നിറത്തിലുള്ള കാര്‍ഡുകളാണ് നിലവിലുള്ളത്.നിലവിയെ വ്യത്യസ്ത നിറത്തിലുള്ള കാര്‍ഡുകള്‍ ഒഴിവാക്കി ഒരേ നിറത്തിലുള്ള കാര്‍ഡ് നല്‍കി അതില്‍ ഏത് വിഭാഗമാണെന്ന് രേഖപ്പെടുത്തിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു.മുന്‍ഗണനാവിഭാഗക്കാര്‍ക്ക് മുമ്ബ് ബി.പി.എല്‍. വിഭാഗത്തിന് ലഭിച്ചിരുന്ന ചികിത്സ ആനുകൂല്യങ്ങള്‍ ലഭിക്കും. മുമ്ബ് ചികിത്സാ ആനുകൂല്യം ലഭിക്കുകയും പിന്നീട് പുറത്താകുകയും ചെയ്ത 4.3 ലക്ഷം പേരുടെ പട്ടിക പുനപ്പരിശോധിക്കും. ഇതില്‍ 2.6 ലക്ഷം പേര്‍ അര്‍ഹരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശേഷിക്കുന്നവരുടെ കാര്യം പരിശോധിച്ച്‌ തീരുമാനിക്കും.ലൈഫ് മിഷന്‍ പദ്ധതിയില്‍ ചേരുന്ന അര്‍ഹരായ റേഷന്‍ കാര്‍ഡില്ലാത്തവര്‍ക്ക് താത്കാലിക റേഷന്‍ കാര്‍ഡ് നല്‍കാന്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
മുന്‍ഗണനപ്പട്ടികയുടെ ശുദ്ധീകരണവും കംപ്യൂട്ടര്‍ വത്കരണവും ഉടന്‍ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു.

No comments:

Post a Comment