
സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത്തിന് പിന്തുണയുമായി ആയിരങ്ങൾ എത്തുന്നു. സ്വന്തം സഹോദരന്റെ മരണത്തിന് ഉത്തരവാദികൾ ആയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ശ്രീജിത്ത് എന്ന യുവാവ് നടത്തുന്ന സമരം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. ദിവസവും സമരത്തിന് പിന്തുണയുമായി ആയിരങ്ങൾഎത്തുന്നുഭീഷണിപ്പെടുത്തുന്നവരില്‍ നിന്ന് നീതിതേടി എത്തിയ കുടുംബത്തിന് തികഞ്ഞ അവഗണനയാണ് അധികൃതരില്‍ നിന്ന് ഉണ്ടായത്. സംരക്ഷണം തേടി നല്‍കിയ പരാതിയില്‍ എന്തായി നടപടിയെന്ന് തിരക്കിയെത്തിയ തങ്ങളെ ആട്ടിയകറ്റുകയായിരുന്നു അധികൃതരും പൊലീസുമെന്ന് ഈ വീട്ടമ്മ വീഡിയോ അഭിമുഖത്തില്‍ പറയുന്നു. 993ദിവസം സമരത്തിന് എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ ഭര്‍ത്താവിനെ കാറുകയറ്റി കൊലപ്പെടുത്തി. ഞങ്ങളുടെ മകളെ പൊലീസ് സമരപ്പന്തലില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി. ഇനി പരാതി നല്‍കാന്‍ ഒരിടവും ബാക്കിയില്ല. ഞങ്ങള്‍ ഇനി അനുഭവിക്കാന്‍ ഒന്നും ബാക്കിയില്ല. ഇതു കേള്‍ക്കുന്ന ആരെങ്കിലും ഇക്കാര്യം പുറംലോകത്തെ അറിയിക്കുകയും പ്രതികരിക്കുകയും ചെയ്യണം. നിങ്ങള്‍ക്ക് മനസ്സാക്ഷിയുണ്ടെങ്കില്‍ നിങ്ങള്‍ സഹായിക്കണം.. പൊട്ടിക്കരഞ്ഞുകൊണ്ട് ശകുന്തള പറയുന്നു.നീതിതേടിയുള്ള ശകുന്തളയുടെ സമര വീഡിയോ നല്‍കി മല്ലു സൈബര്‍ സോള്‍ജിയേഴ്സ് കുറിക്കുന്നത് ഇങ്ങനെ:കൈ മെയ് മറന്ന് ഇറങ്ങുക. ഇവരെപോലുള്ള മാതാക്കളുടെ കണ്ണുനീര്‍ കാണുക സുഹൃത്തുക്കളെ.സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണുനീര്‍.ഇവരെ പോലുള്ളവര്‍ എന്തു കൊണ്ട് ഇത്രയും നാളും സമരം ചെയ്യേണ്ടിവരുന്നു അവര്‍ക്ക് നീതി ലഭിക്കുവാനായി? ഉത്തരവാദികള്‍ ആഭ്യന്തര മന്ത്രിമാര്‍ തന്നെ. അവരുടെ അഴിമതി. കൊലപാതകിയായ നിസാമും സ്വര്‍ണ്ണ കള്ളകടത്തുകാരന്‍ ഫയാസ്മാരുടെ ഒക്കെ കയ്യില്‍ നിന്ന് വാങ്ങിയ ഗിഫ്റ്റുകളും കോടികളും, പലരും ലക്ഷങ്ങള്‍ വിലയുള്ള വാച്ചും ധരിച്ചു നടക്കുന്നുണ്ട്. അതില്‍ രണ്ടുലക്ഷം വില ഉള്ളതുതൊട്ട് നാലും ആറും ലക്ഷം വില മതിക്കുന്ന സ്ട്രാപ്പ് വാച്ചുകളും കെട്ടി പലരും വിലസുന്നുണ്ട് .
ദയവായി ഇവരെ പോലുള്ളവരെ, പാവപ്പെട്ടവരുടെ കണ്ണുനീര്‍ കാണാന്‍ കഴിയാത്ത, ഏതു രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവര്‍ ആയാലും വോട്ടു ചെയ്തു തോല്പിക്കുക. രാഷ്ട്രീയക്കാര്‍ വേസ്റ്റ് ആണ്. അവരെ നമ്മള്‍ വീണ്ടും വീണ്ടും വോട്ടുചെയ്തു വിജയിപ്പിക്കുന്നതിലൂടെ അവരുടെ വയറും കുടുംബവും നിറയുന്നു.
സാധാരണക്കാരന്റെ പോക്കറ്റ് കാലിയാകുന്നു. തിരിച്ചറിയുക.. ഈ വിഴുപ്പുപാണ്ഡങ്ങളെ ഇനി നമ്മള്‍ ചുമക്കരുത്. നാടിനും നാട്ടാര്‍ക്കും ഉപയോഗം ഇല്ലാത്ത നാറികള്‍. ഇവനെ ഒക്കെ തെരുവില്‍ നേരിടുന്ന കാലം വരട്ടെ. മല്ലു സൈബര്‍ സോള്‍ജിര്‍സിന് എന്തു സംഭവിച്ചാലും ജനങ്ങള്‍ക്കൊപ്പം. ജയ്ഹിന്ദ്. - ഇത്തരമൊരു കുറിപ്പ് നല്‍കിയാണ് മല്ലു സൈബര്‍ സോള്‍ജിയേഴ്സ് ശകുന്തളയുടെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്നത്.
No comments:
Post a Comment