
പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനാകുന്ന ആദിയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടയില്‍ മോഹന്‍ലാലിനെയും മകനെയും കുറിച്ച് വ്യക്തമാക്കുകയാണ് ജിത്തു ജോസഫ്. ഇരുവര്‍ക്കും വ്യക്തിപരമായ ചില സാമ്യതകള്‍ ഉണ്ടെന്നാണ് ജിത്തു പറയുന്നത്.
രണ്ടു പേരും മികച്ച പ്രൊഫഷണലുകളാണെന്നും, ചെയ്യുന്ന ജോലിയോട് രണ്ടു പേരുടെയും ആത്മാര്‍ത്ഥത എത്ര പറഞ്ഞാലും മതിയാകില്ലെന്നും, അപ്പനും മകനും വളരെ ശാന്തരാണെന്നും ജിത്തു പറഞ്ഞു.
'അപ്പുവിന്റെ ഏറ്റവും നല്ല ഗുണമെന്നത് ലാളിത്യമാണ്. എല്ലാ കാര്യത്തിലും അപ്പു അച്ഛന്റെ മോന്‍ തന്നെ. ഒരു തുടക്കക്കാരന്റെ കുറച്ച് പ്രശ്നങ്ങള്‍ അപ്പുവിനുണ്ട്. അത് മാറ്റി നിര്‍ത്തിയാല്‍ പ്രണവ് നന്നായി അഭിനയിക്കുന്നുണ്ട്. അഭിനയം തന്റെ രക്തത്തിലുണ്ടെന്ന് അദ്ദേഹത്തിന്റെ പ്രകടനം കാണുമ്ബോള്‍ എല്ലാവര്‍ക്കും മനസ്സിലാകും. സിനിമയാണ് തന്റെ മേഖലയെന്ന് അപ്പു ഉറപ്പിച്ചാല്‍ മികച്ച ഒരു നടനെയായിരിക്കും മലയാളത്തിനു ലഭിക്കുക'. ജിത്തു ജോസഫ് വ്യക്തമാക്കി
No comments:
Post a Comment