Thursday 11 January 2018

സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് വര്‍ധിപ്പിക്കാന്‍ ചില വഴികള്‍


സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് ഫോണുകളിലെ ബാറ്ററി എളുപ്പത്തില്‍ തീരുന്നത്. ഫോണില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ബാറ്ററി ചാര്‍ജ് കൂടുതല്‍ നേരം നിലനിര്‍ത്താന്‍ കഴിയും. വൈബ്രെഷന്‍ ഓണ്‍ ആക്കിയിടുന്നത് ബാറ്ററി ചാര്‍ജ് തീരാന്‍ ഒരു പ്രധാനകാരണമാണ്. റിംഗ്ടോണുകളേക്കാള്‍ കൂടുതല്‍ ഊര്‍ജം വൈബ്രേഷന് ആവശ്യമാണ്. അതുകൊണ്ട് വൈബ്രെഷന്‍ ഓഫ് ആക്കിയിടാന്‍ ശ്രദ്ധിക്കുക. സ്ക്രീനിന്റെ ബ്രൈറ്റ്നസ് കുറച്ചുവെക്കുകയാണ് മറ്റൊരു വഴി.
ഉപയോഗിക്കാത്ത സമയത്ത് സ്ക്രീനില്‍ വെളിച്ചം തങ്ങിനില്‍ക്കുന്ന സമയം അതായത് സ്ക്രീന്‍ ടൈം ഔട്ട് കുറയ്ക്കുക. സാധാരണ ഗതിയില്‍ 15 മുതല്‍ 30 സെക്കന്റ് വരെയാണ് ടൈമൗട്ട് ഉണ്ടാവാറുള്ളത്. ഇത് അഞ്ച് സെക്കന്റായി കുറയ്ക്കുന്നതാണ് ഉത്തമം. ദിവസത്തില്‍ ഒരു തവണ ഫുള്‍ ചാര്‍ജ് ചെയ്യുക എന്ന പ്രാക്ടീസ് പിന്തുടരുന്നത് നല്ലതായിരിക്കും. എല്ലായ്പ്പോഴും ചാര്‍ജിലിടുന്നത് ബാറ്ററിയുടെ ബാക്ക്‌അപ്പ് ശേഷി നശിപ്പിക്കും.
യാത്ര ചെയ്യുമ്ബോഴും മറ്റും ഫോണ്‍ കൈയില്‍ വെക്കുന്നതാണ് നല്ലത്. കാരണം ബാഗിലും ജീന്‍സ് പോക്കറ്റിലും മറ്റും ഫോണ്‍ ഇടുന്നത് ഫോണ്‍ ചൂടാകാനും റേഞ്ച് കണ്ടെത്തുന്നതിനായി കൂടുതല്‍ ആയാസപ്പെടാനും ഇടയാക്കും. ഇത് ബാറ്ററിയെ ബാധിക്കും. പുഷ് നോട്ടിഫിക്കേഷന്‍ വരുന്ന ആപ്പുകള്‍ നിയന്ത്രിക്കണം.കൂടാതെ ഒന്നിലധികം ആപ്പുകള്‍ ബാക്ഗ്രൗണ്ടില്‍ ഓപ്പണാക്കിയിടുന്നതും ഒഴിവാക്കണം. മണിക്കൂറുകള്‍ ഫോണ്‍ ഉപയോഗിക്കില്ല എന്നുറപ്പുണ്ടെങ്കില്‍ ഫ്ലൈറ്റ് മോഡ്, സ്ലീപ് മോഡ് എന്നീ രീതികള്‍ സ്വീകരിക്കുന്നതിന് പകരം സ്വിച്ച്‌ ഓഫ് ചെയ്യുന്നതാണ് ഉത്തമം.

No comments:

Post a Comment