
സോനാക്ഷി സിന്‍ഹയും, ദില്‍ജിത് ദോസജനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം വെല്‍ക്കം ടു ന്യൂയോര്‍ക്ക് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. കരണ്‍ ജോഹര്‍, റിതേഷ് ദേശ്മുഖ്, ലാറാ ദത്ത, ബൊമന്‍ ഇറാനി , എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.പൂജാ എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം വഷു ഭഗാനാനിയാണ് നിര്‍മ്മിക്കുന്നത്. മികച്ച ജീവിതം നയിക്കാന്‍ ഇന്ത്യയില്‍ താമസിക്കുന്ന രണ്ടുപേര്‍ ന്യൂ യോര്‍ക്ക് നഗരത്തിലേയ്ക്ക് അപ്രതീക്ഷിതമായ ഒരു യാത്ര നടത്തുകയും. ആ യാത്ര അവരുടെ ജീവിതത്തില്‍ വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
No comments:
Post a Comment