
കട്ട ഹീറോയിസം എന്ന വാക്കിനൊരു പ്രതീകമുണ്ടെങ്കില്‍ അതാണ് സ്ഫടികത്തിലെ ആട് തോമ. മുട്ടനാടിന്റെ ചങ്കിലെ ചോര കുടിക്കുന്ന തോമായെ ചങ്കിനകത്ത് കൊണ്ട് നടന്ന ഒരു കളിക്കൂട്ടുകാരിയുണ്ടായിരുന്നു. ആട് തോമ എന്ന തോമസ് ചാക്കോയുടെ നിഴലായി കൂടെ നടന്നവള്‍. ചാക്കോ മാഷ് ഉപ്പുകല്ലില്‍ നിര്‍ത്തിയ തോമായ്ക്ക് വെള്ളം നല്കിയവള്‍ തോമായുടെ കണ്ടുപിടുത്തങ്ങളില്‍ തോമായെക്കാള്‍ അഭിമാനിച്ചവള്‍...തുളസി.സ്ഫടികം പുറത്തിറങ്ങി ഇരുപത്തിരണ്ട് വര്‍ഷം പിന്നിടുമ്ബോള്‍ ആ പഴയ കളിക്കൂട്ടുകാര്‍ തമ്മില്‍ കണ്ടുമുട്ടിയിരിക്കുകയാണ്. പറഞ്ഞുവരുന്നത് സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രമായ തോമായുടെ ബാല്യം അവതരിപ്പിച്ച രൂപേഷ് പീതാംബരന്റെയും, ഉര്‍വശിയുടെ കഥാപാത്രമായ തോമായുടെ സുഹൃത്ത് തുളസിയുടെ ബാല്യം അവതരിപ്പിച്ച ആര്യയുടെയും കാര്യമാണ്.
അങ്ങനെ തോമസ് ചാക്കോ തുളസിയെ കണ്ടുമുട്ടിയപ്പോള്‍ എന്ന കുറിപ്പോടെ രൂപേഷ് തന്നെയാണ് ഇരുവരും തമ്മിലുള്ള ചിത്രം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്.മുന്‍കലാതിലകം കൂടിയായിരുന്ന ആര്യ നിരവധി ടെലിവിഷന്‍ പരിപാടികളുടെ അവതാരക കൂടിയായിരുന്നു.
No comments:
Post a Comment