Sunday 14 January 2018

ഫഹദ് ഫാസില്‍ ചിത്രം കാര്‍ബണിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തെത്തി


പ്രമുഖ ഛായാഗ്രാഹകന്‍ വേണു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ കാര്‍ബണിലെ കഥാപാത്രങ്ങളുടെ പോസ്റ്റര്‍ പുറത്തെത്തി. ദയ, മുന്നറിയിപ്പ്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വേണു രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കാര്‍ബണില്‍ ഫഹദ് ഫാസിലാണ് നായകന്‍.
മംമ്താ മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. സമീറ' എന്ന കഥാപാത്രമായാണ് മംമ്താ കാര്‍ബണില്‍ എത്തുന്നത്. വേണുവിന്റെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയിരിക്കും കാര്‍ബണ്‍. സിബി തോട്ടുപുറമാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.സൗബിന്‍ ഷാഹിര്‍ , ചേതന്‍ , കൊച്ചുപ്രേമന്‍ എന്നിവരുടെ കഥാപാത്രങ്ങളുടെ പോസ്റ്ററാണ് പുറത്തിറങ്ങിയത്. ഇവരെ കൂടാതെ ദിലീഷ് പോത്തന്‍, നെടുമുടിവേണു, വിജയരാഘവന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

No comments:

Post a Comment