
തമിഴ് സിനിമയില്‍ മികച്ച വിജയം നേടിയ ചിത്രമാണ് നാടോടികള്‍. ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായിരുന്ന സമുതിരക്കനിയും , ശശികുമാറും ചിത്രത്തിന്റെ രണ്ടാം ഭാഗമായ നാടോടികള്‍ - 2വിലുടെ വീണ്ടും ഒന്നിക്കുന്നു.അഞ്ജലിയും അതുല്യയുമാണ് ചിത്രത്തില്‍ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും. ജസ്റ്റിന്‍ പ്രഭാകരനാണ് ചിത്രത്തിന് സംഗീത സംവിധാനം നല്‍കുന്നത്. നാടോടികളിലെ തകര്‍പ്പന്‍ അഭിനയത്തിലൂടെ തമിഴിലെ എണ്ണംപറഞ്ഞ നടന്മാരിലൊരാളായി മാറിയിരുന്നു ശശികുമാര്‍.
No comments:
Post a Comment