
ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരമാണ് നിത്യമേനോന്‍. തന്റെ കഥാപാത്രത്തെപ്പറ്റിയുള്ള തന്റെ നിലപാടുകള്‍ വ്യക്തമാക്കുന്നു. കഴമ്ബില്ലാത്ത വേഷങ്ങളുമായി ഇനി തന്നെ സമീപിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് നിത്യാ മേനന്‍പറഞ്ഞു.സിനിമകളില്‍ ഒരിക്കലും മുഴുനീള കഥാപാത്രം തന്നെ വേണമെന്ന് താന്‍ വാശിപിടിച്ചിട്ടില്ല. 'ചുരുങ്ങിയ സമയത്തിനുള്ളില്‍ ചെയ്യാവുന്നതിന്റെ പരമാവധി വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. സിനിമയിലുടനീളമുള്ള കഥാപാത്രത്തെ നല്‍കണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടില്ല. ഇപ്പോള്‍ തിരക്കഥാകൃത്തുക്കള്‍ക്കും സിനിമാ നിര്‍മ്മാതാക്കള്‍ക്കുമറിയാം എനിയ്ക്ക് ഏതു തരം വേഷമൊക്കെയാണ് യോജിക്കുകയെന്ന് . അതു മാത്രമല്ല ഇപ്പോള്‍കഴമ്ബില്ലാത്തവേഷങ്ങളുമായി ആരും എന്നെ സമീപിക്കാറില്ല. അവര്‍ക്കറിയാം ഞാനത് സ്വീകരിക്കുകയില്ലെന്ന്' - നിത്യ പറഞ്ഞു.അതേസമയം നിത്യയുടെ അടുത്ത ചിത്രം വികെ പ്രകാശിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബഹുഭാഷ സിനിമയായ പ്രാണയാണ്. ഹിന്ദി , മലയാളം, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെത്തുന്ന ഈ ചിത്രത്തിലൂടെ മലയാളത്തിലേയ്ക്ക് ഒരു മടങ്ങിവരവിനൊരുങ്ങുകയാണ് താരം.
No comments:
Post a Comment