Friday, 12 January 2018

ശ്രീജിത്തിന് ഐക്യദാര്‍ഡ്യവുമായി യുവമോര്‍ച്ച രംഗത്ത് : സര്‍ക്കാരിന് യുവമോര്‍ച്ചയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം• കഴിഞ്ഞ 761 ദിവസമായി സെക്രട്ടറി യേറ്റിന് മുന്നില്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ ജീവന്‍ വച്ച്‌ സര്‍ക്കാര്‍ പന്താടുകയാണ്. ഇതിന് സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരും. രാഷ്ട്രീയ ത്തിനതീതമായ ജനരോക്ഷം സര്‍ക്കാര്‍ കണ്ടില്ലന്ന് നടിക്കരുത്. പോലീസ് കoപ്ലയിന്റ് സെല്‍ കണ്ടെത്തിയ വസ്തുതകള്‍ക്കെതിരെ അധികൃതര്‍ മുഖം തിരിക്കുകയാണ്. അടിയന്തരമായി ശ്രീജുവിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം പ്രഖ്യാപിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നുo, കേസിന്റെ നിലവിലെ സാഹചര്യം ജനങ്ങളെ അറിയിക്കുവാന്‍ അധികൃതര്‍ തയ്യാറകണമെന്നുo യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.എസ് രാജീവ് ആവശ്യപ്പെട്ടു.
 ശ്രീജിത്തിന് ഐക്യദാര്‍ഡ്യം അര്‍പ്പിച്ച്‌ കൊണ്ട് യുവമോച്ച ജില്ല പ്രസിഡന്റ് ജെ.ആര്‍ അനുരാജ്, കിരണ്‍ മുളയറ രതിഷ് , ദീപക് മുകേശന്‍ എന്നിവര്‍ സന്ദര്‍ശിച്ചു.

No comments:

Post a Comment