Sunday 14 January 2018

അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ കാണാം ; സിദ്ധാര്‍ത്ഥിന്റെ ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ദിലീപ്ദിലീപിന്റെ ഫേസ്ബുക് പോസ്റ്റ്


ദിലീപും സിദ്ധാര്‍ത്ഥും പ്രധാന വേഷങ്ങളില്‍ എത്തുന്ന കമ്മാരസംഭവത്തിന്റെ സിദ്ധാര്‍ത്ഥിന്റെ ലുക്ക് പോസ്റ്റര്‍ ഇപ്പോള്‍ പുറത്ത് . മുരളീ ഗോപിയുടെ തിരക്കഥയില്‍ രതീഷ് അമ്ബാട്ട് സംവിധാനം ചെയ്യുന്ന കുമാരസംഭവത്തിന്റെ രണ്ടാമത്തെ ലുക്ക് ദിലീപ് തന്റെ ഫേസ്ബുക്കിലൂടെയാണ് പുറത്ത് വിട്ടത് .നേരത്തേ ദിലീപ് കഥാപാത്രത്തിന്റെ ലുക്ക് പോസ്റ്ററിന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ദിലീപ് തന്നെയാണ് രണ്ടാംപോസ്റ്ററുംസോഷ്യല്‍മീഡിയയില്‍അവതരിപ്പിച്ചത്.എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം എന്ന് ദിലീപ് പോസ്റ്റില്‍ പറയുന്നുപ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നല്‍കിയ സ്വീകരണത്തിനു വാക്കുകള്‍ക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാര്‍ത്ഥാണ് ഈ പോസ്റ്ററിലെ താരം!! ബോയ്സില്‍ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗര്‍ത്താണ്ടയിലും സിദ്ധാര്‍ത്ഥിന്റെ വ്യത്യസ്തമുഖങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്!! എന്റെ വളരെ നല്ല സുഹൃത്തായ് തീര്‍ന്ന സിദ്ധാര്‍ത്ഥിന്റെ ഈ പോസ്റ്റര്‍ നിങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങള്‍ക്ക് വെള്ളിത്തിരയില്‍ കാണാം.എല്ലാവര്‍ക്കും പൊങ്കല്‍ദിന ആശസകളോടെ,സ്വന്തം ദിലീപ്.

No comments:

Post a Comment