
ബാഹുബലിയിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം രമ്യാ കൃഷ്ണന്‍ മറ്റൊരു ശക്തമായ വേഷം ചെയ്യുന്നു.തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജയലളിതയെ താരം അവതരിപ്പിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.ഒരു നാടടക്കം സ്വന്തമാക്കി നാടിന്റെ അമ്മയായി ജീവിതത്തിലും, മികച്ച വേഷങ്ങളിലൂടെ അഭ്രപാളിയിലും വിജയം നേടിയ ജയലളിയയുടെ കഥയാണ് സിനിമയാകുന്നത്.ചിത്രത്തിനായി രമ്യാ കൃഷ്ണന്‍ഒരുങ്ങിത്തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. തമിഴ് മക്കളുടെ ജീവിതത്തില്‍ അമ്മയുടെ സ്ഥാനം അത്രയ്ക്ക് മുകളിലാണ്. അതുകൊണ്ടു തന്നെ ചിത്രത്തിനായി ഏറെ തയ്യാറെടുപ്പുകള്‍ രമ്യക്ക് നടത്തേണ്ടി വരും.ബാഹുബലിയില്‍ ശക്തമായ കഥാപാത്രത്തെ ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്ത രമ്യക്ക് ഈ വേഷത്തിലും തിളങ്ങാന്‍ കഴിയുമെന്നാണ് അറിയറപ്രവര്‍ത്തകരുടെ വിശ്വാസം.
No comments:
Post a Comment