
ഗുണ്ടാ സഹോദരന്മാരായി ചിമ്ബുവും അരവിന്ദ് സാമിയും ഫഹദുമെത്തുന്നു. മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മൂവരും ഗുണ്ടകളായി എത്തുന്നത്. ഇവരുടെ മാതാപിതാക്കളായി പ്രകാശ് രാജും ജയസുധയുമാണ് എത്തുന്നത്.ഫഹദും അരവിന്ദ് സ്വാമിയും ചിമ്ബുവും ഗുണ്ടകളാകുമ്ബോള്‍ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്നത് വിജയ് സേതുപതിയാണ്. തന്റെ പുതിയ ചിത്രത്തില്‍ വമ്ബന്‍ താരനിരയെ അണിയിച്ചൊരുക്കുന്ന മണിരത്നം രണ്ടും കല്‍പ്പിച്ചാണ്. ജ്യോതികയും ഐശ്വര്യ രാജേഷുമാണ് ചിത്രത്തിലെ നായികമാര്‍.
വിജയ് സേതുപതി അതിഥി വേഷത്തിലാകുമെന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, മുഴുനീളാ വേഷംത്രം തന്നെയാണ് താരത്തിനുള്ളതെന്നാണ് പുതിയ റിപ്പോര്‍ട്ട്. എ ആര്‍ റഹ്മാനാണ് സംഗീതം. ഛായാഗ്രഹണം സന്തോഷ് ശിവന്‍, ചിത്രസംയോജനം ശ്രീകര്‍ പ്രസാദ്. ഫെബ്രുവരിയില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
No comments:
Post a Comment