Thursday, 11 January 2018

രഞ്ജിതും മോഹന്‍ലാലും വീണ്ടും ഒരുമിക്കുന്നു?

മോഹന്‍ലാലിന് ഏറെ മാസ് കഥാപാത്രങ്ങള്‍ നല്‍കിയ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത് വീണ്ടും മോഹന്‍ലാല്‍ ചിത്രവുമായി എത്തുന്നുവെന്ന് സൂചന. ഏതാനും ദിവസങ്ങള്‍ക്കു മുമ്ബ് രഞ്ജിത് മോഹന്‍ലാലിനെ കണ്ട് കഥ പറഞ്ഞെന്നും ചിത്രം യാഥാര്‍ത്ഥ്യമാകുകയാണെങ്കില്‍ ആന്‍ണി പെരുമ്ബാവൂര്‍ നിര്‍മിക്കുമെന്നുമാണ് സൂചന. എന്നാല്‍ മോഹന്‍ലാലിനെ കാത്ത് മറ്റ് വലിയ പ്രൊജക്റ്റുകള്‍ ഇപ്പോള്‍ നില്‍ക്കുന്നതിനാല്‍ താരം ഉടന്‍ രഞ്ജിത് ചിത്രം കമ്മിറ്റ് ചെയ്തേക്കില്ല.ഇപ്പോള്‍ അജോയ് വര്‍മ സംവിധാനം ചെയ്യുന്ന ഇനിയും പേരിടാത്ത ചിത്രത്തിന്റെ സെറ്റിലാണ് മോഹന്‍ലാല്‍. ഇതിനു ശേഷമാകും ഒടിയന്‍ പൂര്‍ത്തിയാക്കുക. ഭദ്രന്‍ ചിത്രം, ലൂസിഫര്‍, രണ്ടാമൂഴം തുടങ്ങിയവയെല്ലാം ചെയ്തു തീര്‍ക്കേണ്ടതുണ്ട്. ഇതില്‍ രണ്ടാമൂഴത്തിന് ഒട്ടേറേ സമയം നീക്കിവെക്കേണ്ടിയും വരും.

No comments:

Post a Comment