
മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ബോളിവുഡിന്റെ സൂപ്പര്‍താരം ഹൃത്വിക് റോഷന് നേര്‍ന്ന പിറന്നാള്‍ ആശംസയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.ട്വീറ്റിന് മറുപടിയായി, 'എന്നെ ഒരുപാട് സ്പര്‍ശിച്ചു, പിറന്നാള്‍ ആശംസകള്‍ നേരാന്‍ താങ്കള്‍ എടുത്ത പരിശ്രമത്തിന് ഒരുപാട് നന്ദി സാര്‍.'ഹൃത്വിക് പറഞ്ഞു.അപ്രതീക്ഷിതമായ എത്തിയ സൂപ്പര്‍സ്റ്റാറിന്റെ പിറന്നാള്‍ ആശംസ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാല്‍ ഭീമനാകുന്ന മഹാഭാരതത്തില്‍ ഹൃത്വിക് റോഷനും അഭിനയിക്കുന്നുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
No comments:
Post a Comment