Thursday, 22 February 2018

'തുറിച്ചുനോട്ടങ്ങള്‍ സ്ത്രീകളെ എത്രമാത്രം അസ്വസ്ഥരാക്കുമെന്ന് കരീഷ്മ എന്നെ പഠിപ്പിച്ചു


ണ്ണിമുകുന്ദന്‍ ഇപ്പോള്‍ വളരെ സന്തോഷത്തിലാണ്. കാരണം മറ്റൊന്നുമല്ല, തുടക്കക്കാലത്തെ ചോക്ലേറ്റ് ബോയ്, മസില്‍മാന്‍ പരിവേഷത്തെ മറികടന്ന് വ്യത്യസ്തമായ ഒരുപിടി വേഷങ്ങള്‍ ഉണ്ണിയുടെ കയ്യില്‍ ഇന്ന് ഭദ്രമാണ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും ആരാധകരെ സൃഷ്ടിച്ചു കഴിഞ്ഞു ഈ യുവതാരം. മോഹന്‍ലാലിന്റെ മകനായി ജനതാ ഗാരേജില്‍ തിളങ്ങിയ ഉണ്ണി, പിന്നീട് അനുഷ്ക ഷെട്ടി നായികയായ ഭാഗ്മതിയിലൂടെ വീണ്ടും തെലുങ്കിലെത്തി.സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഇര, കണ്ണന്‍താമരക്കുളത്തിന്റെ ചാണക്യതന്ത്രം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് ഇപ്പോള്‍ ഈ യുവതാരം. അതില്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത് ചാണക്യതന്ത്രത്തിലെ ഉണ്ണിയുടെ കരീഷ്മ എന്ന സത്രീ വേഷമാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി ഏതറ്റം വരെ പോകാനും ഉണ്ണിയ്ക്ക് മടിയില്ല എന്നതിന് ഉദാഹരണമാണ് കരീഷ്മ. സ്ത്രീവേഷം കെട്ടിയത് തന്റെ ചില കാഴ്ചപ്പാടുകളെ മാറ്റിമറിച്ചുവെന്ന് ഉണ്ണി പറയുന്നു. ക്ലബ് എഫ് എം ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി കരീഷ്മയുടെ വിശേഷങ്ങള്‍ പങ്കുവയ്ച്ചത്.
കരീഷ്മഭയങ്കര വേദന നിറഞ്ഞ യാത്രയായിരുന്നു. ത്രെഡിംങും വാക്സിങ്ങും എല്ലാം. നിങ്ങള്‍ക്ക് അതിന്റെ മേക്കിംങ് വീഡിയോ കണ്ടാല്‍ അറിയാം. ത്രെഡിംങ് നൂല് കൊണ്ടുള്ള ചെറിയ പരിപാടിയാണെന്നൊക്കെയാണ് എന്നോട് പറഞ്ഞത്. പക്ഷേ ചെയ്തു തുടങ്ങിയപ്പോള്‍ മനസ്സിലായി എത്രത്തോളം വേദന ഉണ്ടെന്ന്. പുലര്‍ച്ചെ മൂന്ന് മണിവരെ ഷൂട്ടിംങ് ചെയ്തിട്ടാണ് ഞാന്‍ കരീഷ്മയാകാന്‍ ഇരുന്നത്. പക്ഷേ ഞാന്‍ അനുഭവിച്ച വേദനക്ക് ഫലമുണ്ടായി എന്നാണ് തോന്നുന്നത്. കാരണം എല്ലാവരും കരീഷ്മയെക്കുറിച്ച്‌ നല്ല അഭിപ്രായമാണ് പറയുന്നത്.കരീഷ്മ എന്റെ കഴിവല്ലപുരികവും കൃതാവും എടുത്തപ്പോള്‍ തന്നെ പെണ്‍കുട്ടിയെപ്പോലെ തോന്നി തുടങ്ങി. ചെയ്താല്‍ നന്നാകുമെന്ന് ഒരു ആത്മവിശ്വാസം തോന്നി. മേക്കപ്പ് ആര്‍ട്ടിസ്റ്റുകളുടെ ബ്രില്ല്യന്‍സ് ആണ്. എന്റെ കഴിവൊന്നുമല്ല. എനിക്ക് വെല്ലുവിളി തന്നെയായിരുന്നു. എനിക്കിത് ചെയ്യാന്‍ പറ്റുമോ എന്ന് എല്ലാ സിനിമ ചെയ്യുമ്ബോഴും തുടക്കത്തില്‍ തോന്നും. ആ ചോദ്യം ജീവിതത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് തോന്നിയിട്ടുണ്ട്.ഉണ്ണിയുടെ ചാണക്യതന്ത്രംഒരു ത്രില്ലറാണ്. കൂടുതല്‍ വിശേഷങ്ങളൊന്നും ഞാന്‍ തല്‍ക്കാലം പറയുന്നില്ല. ഇരകളുടെയും ചാണക്യതന്ത്രത്തിന്റെയും ട്രീറ്റ്മെന്റ് വേറെയാണ്. രണ്ട് സിനിമകളും എനിക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നു.

No comments:

Post a Comment