
നടി സാവിത്രിയുടെ ജീവിതമാസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് മഹാനദി. ചിത്രത്തില്‍ സാവിത്രിയായി കീര്‍ത്തി സുരേഷും ജമിനി ഗണേശനായി ദുല്‍ഖര്‍ സല്‍മാനും എത്തുന്നു. ദുല്‍ക്കര്‍ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രമായ 'മഹാനടി'യില്‍ തെലുങ്ക് സിനിമയിലെ ആദ്യ വനിതാസൂപ്പര്‍താരമായ ഭാനുമതിയായാണ് അനുഷ്ക ഷെട്ടി അഭിനയിക്കുന്നത്. കീര്‍ത്തി സുരേഷ് സാവിത്രിയായും ദുല്‍ക്കര്‍ ജെമിനി ഗണേശനായും അഭിനയിക്കുന്നു.നടി സാവിത്രിയുടെ ബയോപികാണ് മഹാനടി. സമാന്ത, ശാലിനി പാണ്ഡെ തുടങ്ങിയവരും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്‍റെ 80 ശതമാനം ചിത്രീകരണവും പൂര്‍ത്തിയായി. സാവിത്രിയും ജെമിനി ഗണേശനും തമ്മിലുള്ള ബന്ധമാണ് മഹാനടിയുടെ പ്രമേയം. ദുല്‍ക്കറിന് ഈ ചിത്രത്തില്‍ വ്യത്യസ്തമായ അനവധി ലുക്കുകളുണ്ട്.
തമിഴിലും തെലുങ്കിലുമായാണ് മഹാനടി പുറത്തിറങ്ങുന്നത്. മലയാളത്തിലേക്ക് ഡബ്ബ് ചെയ്ത് ഇറക്കാനും പദ്ധതിയുണ്ട്.
No comments:
Post a Comment