
പൃഥ്വിരാജും പാര്‍വ്വതിയും നായികാനായകന്‍മാരായെത്തുന്ന മൈ സ്റ്റോറിയിലെ ആദ്യ ഗാനവും മേക്കിങ്ങ് വീഡിയോയും കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മേക്കിങ് വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയാണ് ആദ്യ ഗാനം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജാണ് ഗാനം പുറത്തുവിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ് ലൈക്കുകളാണ് ലഭിച്ചത്. സോറി രാജുവേട്ടാ, എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കമന്റ് ചെയ്തിട്ടുള്ളത്.മുന്‍പ് അരങ്ങേറിയ വിവാദം അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന തരത്തിലുളള കമന്റുകളാണ് ഗാനത്തിന് കീഴില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മോശമായ ഭാഷയിലുള്ള കമന്റും ചിലര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
No comments:
Post a Comment