
86 പുതുമുഖങ്ങളുമായി മലയാള സിനിമ പ്രേക്ഷകരെ അക്ഷരാര്‍ത്ഥത്തില്‍ ത്രസിപ്പിച്ച സിനിമയാണ് അങ്കമാലി ഡയറീസ്. ചിത്രത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളും ശ്രദ്ധ നേടി. തുടര്‍ന്ന് നിരവധി ചിത്രങ്ങളുടെ ഭാഗമായി അവര്‍ മാറി. എന്നാല്‍ നായകനായ വിന്‍സെന്റ് പെപ്പെ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആന്റണി വര്‍ഗീസിന്റെ മുഖം പിന്നീട് എവിടേയും കണ്ടില്ല.വിന്‍സെന്റ് പെപ്പെയേപ്പോലുള്ള ശക്തമായ കഥാപാത്രത്തിനായി കാത്തിരുന്ന ആന്റണി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ് 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍' എന്ന ചിത്രത്തിലൂടെ. പേരിലെ നിഗൂഢത ചിത്രത്തിലും ഉണ്ടെന്ന് വ്യക്തമാക്കി ചിത്രത്തിന്റെ ആദ്യ മോഷന്‍ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്.ആദ്യമദ്ധ്യാന്തം നിഗൂഢതകള്‍ നിറഞ്ഞ് നില്‍ക്കുന്നതാണ് 1.43 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍. ടൊവിനോ തോമസ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തേക്കുറിച്ചുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും ആകാംഷയും വര്‍ദ്ധിപ്പിക്കുന്നതാണ് ടീസര്‍.കോട്ടയത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഒറ്റ രാത്രിയില്‍ നടക്കുന്ന സംഭവങ്ങളും അതിനേ തുടര്‍ന്നുള്ള പ്രശ്‌നങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ടിനു പാപ്പച്ചന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതനായ ദിലീപ് കുര്യനാണ്.ആന്റണി വര്‍ഗീസിന്റെ രണ്ടാമത് ചിത്രത്തിന് പിന്നിലും അങ്കമാലി ഡയറീസ് ടീം തന്നെയാണുള്ളത്. അങ്കമാലി ഡയറീസിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്നു ടിനു പാപ്പച്ചന്‍. സംവിധായകന്‍ ലിജോ ജോസി പല്ലിശ്ശേരിയും തിരക്കഥകൃത്ത് ചെമ്പന്‍ വിനോദും സഹനിര്‍മാതാക്കളായും എത്തുന്നു.ആന്റണിയുടെ ആദ്യ കഥാപാത്രമായ വിന്‍സെന്റ് പെപ്പെ പ്രേക്ഷകരുടേയും നിരൂപകരുടേയും ശ്രദ്ധനേടിയ ചിത്രമായിരുന്നു. അതുകൊണ്ട് തന്നെ കരുതലോടെയായിരുന്നു രണ്ടാമത്തെ ചിത്രത്തിന്റെ തിരഞ്ഞെടുപ്പും. അങ്കമാലി ഡയറീസിന് ശേഷം ഇരുനൂറോളം കഥകള്‍ ആന്റണി കേട്ടിരുന്നു.തിരക്കഥാകൃത്തും സംവിധായകനുമായ ബി ഉണ്ണികൃഷ്ണന്‍ ആദ്യമായി നിര്‍മാതാവാകുന്ന ചിത്രം കൂടെയാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. മാടമ്പി, പ്രമാണി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവായ ബിസി ജോഷിയും ബി ഉണ്ണികൃഷ്ണനൊപ്പമുണ്ട്.സ്വതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തില്‍ ആന്റണിയുടെ നായിക പുതുമുഖമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്കമാലി ഡയറീസ് താരം ടിറ്റോ വില്‍സണനൊപ്പം വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു.