Monday, 25 December 2017

എല്ലാവരോടും 'യെസ്' പറയാനാവില്ല; തേപ്പ് കിട്ടിയിട്ടുണ്ട്; മനസ് തുറന്ന് അനുപമ പരമേശ്വരന്‍

Image result for anupama parameswaran images
അല്‍ഫോണ്‍സ് പുത്രന്റെ ഹിറ്റ് ചിത്രം പ്രേമത്തിലൂടെ അരങ്ങേറി തെലുങ്ക് സിനിമാ ലോകത്തേക്ക് ചേക്കേറിയ താരമാണ് മലയാളിയായ നടി അനുപമ പരമേശ്വരന്‍. താന്‍ സിനിമയിലേക്ക് എത്തിയത് അപ്രതീക്ഷിതമായാണെന്ന് അനുപമ പറയുന്നു. കുറെപ്പേര്‍ സിനിമയില്‍ വരാനായി കഷ്ടപ്പെടുന്നുണ്ട്. പക്ഷേ ചിലര്‍ക്ക് അത്രയൊന്നും മിനക്കെടേണ്ടി വരില്ല. താനൊരിക്കലും സിനിമയിലെത്തുമെന്ന് വിചാരിച്ചിരുന്നില്ലെന്നാണ് അനുപമ പറയുന്നത്. പ്രതീക്ഷിക്കാതെ ജീവിതത്തിലൊരു മിറാക്കിള്‍ ഉണ്ടായെന്ന് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ അനുപമ വ്യക്തമാക്കി.എന്റെ ജീവിതത്തെ മാറ്റിത്തീര്‍ത്തത് അല്‍ഫോണ്‍സാണ്. ഒരുപാട് പെണ്‍കുട്ടികള്‍ക്കിടയില്‍നിന്ന് എന്നെ സിനിമയ്ക്ക് പറ്റിയ ഒരാളായി അദ്ദേഹത്തിന് തോന്നി. ആ ഒരു നിമിഷമാവും ദൈവം എന്നിലേക്ക് ഭാഗ്യം ചൊരിഞ്ഞത്. .. സ്വന്തം വീട്ടിലെ കുട്ടിയെന്നൊരു പരിഗണന തരുന്നുവെന്നും അനുപമ പറയുന്നു.
പ്രണയത്തെ കുറിച്ചും തേപ്പിനെ കുറിച്ചുമെല്ലാം നടി മനസുതുറക്കുന്നുണ്ട് അതിങ്ങനെ, പ്രേമത്തിലെ മേരി ജോര്‍ജിനെ തേച്ചുപോയതാണ്. അതുപോലെ ജീവിതത്തിലും തേച്ച അനുഭവങ്ങളുമുണ്ട്. കുറെ പിള്ളേര്‍ നമ്മുടെ പിന്നാലെ നടക്കും. പക്ഷേ എല്ലാവരോടും കേറി യെസ് പറയാനാവില്ല. അപ്പോ അവരുടെ ഭാഷയില്‍ നമ്മള്‍ തേച്ചു എന്ന് കഥയുണ്ടാക്കും. ഒരാണ്‍കുട്ടിയോട് ഫ്രണ്ട്ലിയായി നിന്നാല്‍ അവരത് പ്രേമമായി കരുതും. നമുക്ക് തേപ്പുകാരി എന്നൊരു പേരും വീഴുമെന്ന് അനുപമ പറയുന്നു.

No comments:

Post a Comment